Posts

Showing posts from December, 2020

ചുവപ്പു

ചുവപ്പു  ദീര്ഘമാം  നിശ്വാസത്തിലും  സുധീർഘമാം    സായാഹ്നത്തിലും  ഒരുപോലെ ചുവന്നീടും എൻ പ്രാണന് വേണ്ടി  ചുവക്കാൻ   മടിക്കില്ല ഒരിക്കലും, ഇനിമേൽ ഒരിക്കലും 

കണ്ണുകൾക്കായി

കണ്ണുകൾക്കായി ആദ്യ പരീക്ഷണം , തെറ്റുകൾ ഒഴിച്ച് കൂടാൻ  പറ്റാത്തത്‌, സദയം ക്ഷെമിക്കുക എന്തെന്നില്ലാത്ത ആവേശം എന്നെകൊണ്ട് എത്തിച്ചത് ഈ തൂലികപ്പടയിൽ ,  ഒട്ടും ജീവിതത്തിൽ ഭാഗമാകാൻ അവസരമില്ലാത്ത ഒരാളിൽ നിന്നും ഉടലെടുത്ത ഒരു ആവേശം,  ഉള്ളതിൽ നിന്നും മാറി ചിന്തിക്കാൻ പ്രേരിപ്പിക്കുന്നു ഇപ്പോഴും , ഇത് അതിന്റെ ബാക്കി പത്രം . പുറകിലേക്ക് പോയി കാഴ്ചകൾ കാണാൻ പ്രേരിപ്പിക്കുന്നു, സത്യം അറിയാൻ ആവേശം കൊള്ളിക്കുന്നു,  സത്യം അറിഞ്ഞാലോ...?  അത് ഭാവിയെ എങ്ങനെയാവും ബാധിക്കുക, ചിന്തകൾ തടസമാകുന്നു , തടസങ്ങൾ ഉണ്ടാക്കുന്നു .  തീരുമാനിച്ചു    ഉള്ളിലേക്കു  നോക്കുവാൻ . നോക്കുവാൻ ആവേശവുമായി, നോക്കാനായി കണ്ണുകൾ മതി. ഇനി തിരച്ചിലിലാണ് ആ കണ്ണുകൾക്കായി .